മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും റിമാൻഡ് ചെയ്തു.

Advertisement

Advertisement

പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂർ സ്വദേശിനിയായ യുവതിയും, കാമുകനും റിമാന്റില്‍.
ചിറ്റഞ്ഞൂർ സ്വദേശിനി പ്രജിത (29) കാമുകന്‍ ആലപ്പുഴ, കോമളപുരം , പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27) എന്നിവരേയാണ് കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഈ മാസം പതിനാറാം തീയ്യതി പുലർച്ചെ 2 മണി മുതലാണ് പ്രജിതയെ കാണാതായത്. തുടര്‍ന്ന് ഭർത്താവ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത്. ആലപ്പുഴയിൽ നിന്നാണ് പൊലീസ് ഇരുവരേയും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് മകളെ ഏറ്റെടുത്തു ജീവിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദ്യത്തിന് ഇല്ലയെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താൽപര്യമെന്നുമാണ് പ്രജിത മൊഴി നൽകിയത്.തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് പ്രജിതക്കെതിരെയും , ഉപേക്ഷിക്കാൻ പ്രേരണ നൽകിയതിന് കാമുകനുമെതിരെ കുന്നംകുളം പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത മകളെ നിയമപ്രകാരം സംരക്ഷിക്കാത്ത അമ്മ പ്രജിതയെയും ഉപേക്ഷിക്കാൻ പ്രേരണ നൽകിയ കുറ്റത്തിന് കാമുകൻ വിഷ്ണുവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുന്നംകുളം എസ് എച്ച് ഒ . കെ ജി സുരേഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഇ. ബാബു. സിനീയർ സി പി ഒ ഓമന, സി പി ഒ സുമം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.