കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭയില്‍ പാസാകും.

Advertisement

Advertisement

കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കുമെന്നുറപ്പായി. 125 പേരുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണയ്ക്കും. ടിഡിപിയും ബില്ലുകള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് വിവരം. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലികള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രാജ്യസഭയില്‍ ഇന്ന് വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ഇതിനിടെ പാര്‍ലമെന്റ് വെട്ടിച്ചുരുക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് തേടി രാജ്‌നാഥ് സിംഗും പ്രഹ്‌ളാദ് ജോഷിയും ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കും.