രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 54,00,619 പേര്‍ക്കാണ് ഇതു വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,133 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 86,752 ആയി.രാജ്യത്ത് നിലവില്‍ 10,10,824 പേരാണ് കൊവിഡ് ചികിത്സയില്‍ ഉള്ളത്. ഇതു വരെ 43,03,043 പേര്‍ രോഗമുക്തി നേടി. 79.68 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള അഞ്ചു സംസ്ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കാജനകമാണ്.
മഹാരാഷ്ട്രയില്‍ 21,907 പേര്‍ക്കും ആന്ധ്രയില്‍ 8,218 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കര്‍ണാടകത്തില്‍ 8364, തമിഴ്‌നാട്ടില്‍ 5569 എന്നിങ്ങനെയാണ് പ്രതിദിന വര്‍ദ്ധന കണക്ക്. കേരളത്തിലും ഗുജറാത്തിലും ഇന്നലെ റെക്കോര്‍ഡ് പ്രതിദിന വര്‍ദ്ധന ആയിരുന്നു.