Advertisement

Advertisement

എസ് എസ് എഫ് കുന്നംകുളം ഡിവിഷന്‍ ഇരുപത്തിയേഴാമത് സാഹിത്യോത്സവിന് തുടക്കമായി. ആറു സെക്ടറുകളിലെ മുപ്പത്തിയെട്ടു യൂണിറ്റുകളില്‍ നിന്നായി നാനൂറോളം പ്രതിഭകളാണ് മാറ്റുരക്കുക. ഡിവിഷന്‍ ജേതാക്കള്‍ ജില്ലാ മത്സരങ്ങള്‍ക്ക് യോഗ്യത നേടും. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടനം പെന്‍കോ ബക്കര്‍ ഹാജി നിര്‍വഹിച്ചു. ഉദ്ഘാടന സംഗമത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് ജിംഷാദ് ഫാളിലിഅധ്യക്ഷത വഹിച്ചു. ഈ സാഹചര്യത്തിലും കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാന്‍ വേദിയൊരുക്കുന്ന എസ് എസ് എഫിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് മുന്‍ തൃശ്ശൂര്‍ ജില്ല സെക്രട്ടറി ഇസ്ഹാഖ് സഖാഫി സാഹിത്യോത്സവ് സന്ദേശം നല്‍കി. ഡിവിഷന്‍ സെക്രട്ടറി ഇര്‍ഷാദ് സ്വാഗതവും സാഹിത്യോത്സവ് കണ്‍വീനര്‍ ഹര്‍ഷാദ് നന്ദിയും പറഞ്ഞു.