ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനം.

Advertisement

Advertisement

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനം. ഉച്ചക്ക് രണ്ടുമണിക്ക് അണക്കെട്ടിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ആണ് തുറക്കുക. 202 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടി പുഴയില്‍ 0.50 മീറ്റര്‍ ജലനിരപ്പ് ഉയരും. പുഴയോര വാസികള്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാട് ഷോളയാറില്‍ നിന്നും പറമ്പിക്കുളം ഡാമില്‍ നിന്നും അധികജലം പുറത്തു വിടുന്നത് മൂലമാണിത്. ഈ അധിക ജലം സംഭരിക്കാന്‍ കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ നാലടി ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.