നോവിന്‍ ഇരുളില്‍; സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു.

Advertisement

Advertisement

കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രതിരോധ രംഗത്ത് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരമര്‍പ്പിച്ച് യുവ കൂട്ടായ്മ ഒരുക്കിയ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. സംഗീത രംഗത്തെ പ്രമുഖരുള്‍പ്പെടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നോവിന്‍ ഇരുളില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് സന്ദീപ് മുണ്ടൂരാണ്. സംഗീതം സുനേഷ് പാവാനി. 4 കുട്ടികളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ലളിതമായി ഈ വീഡിയോയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നൈസ സിബിന്‍, സൈന സിബിന്‍, സായൂജ്യ മനീഷ്, നവീന്‍ സിജു എന്നിവരാണ് ആല്‍ബത്തില്‍ വേഷമിട്ട കുട്ടിത്താരങ്ങള്‍. ഡോക്ടര്‍മാരായ അനീഷ വിമല്‍, ഡോ. മനു മെല്‍വിന്‍ ജോയ് എന്നിവര്‍ക്കൊപ്പം വിമല്‍ ബെന്നി, നീത ബാബു എന്നിവരും ആല്‍ബത്തില്‍ അഭിനയിച്ചു. കോവിഡിന്റെ പരിമിതികള്‍ക്കിടയില്‍ രണ്ടാഴ്ച സമയമെടുത്താണ് ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഗുരുവായൂര്‍ ബാക്ക് ബെഞ്ച് സ്റ്റോറീസാണ് സ്റ്റുഡിയോ നിര്‍വഹണം. നൈസ സൈന ചാനല്‍ ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സിജു വിന്‍സെന്റ്, സിബിന്‍ വിന്‍സെന്റ്, ശ്രീവിദ്യ മനീഷ് എന്നിവരാണ് ആല്‍ബത്തിന്റെ പിന്നണിയില്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ ഈ ഗാനം സുപ്രസിദ്ധ ഗായിക വൈക്കം വിജയലക്ഷ്മി ഈ കോവിഡ് കാലത്തെ ഏറ്റവും ഉപകാരപ്രദമായ വീഡിയോ എന്ന തലക്കെട്ടോടെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.