മന്ത്രി സുനില്‍ കുമാറിന്റെ തൃശ്ശൂരിലെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പോലീസ് തടയുകയും, നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ച് പെരുമ്പിലാവില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബിജെപി കടവല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശങ്കരനാരായണന്‍ , ധനീഷ് കൊരട്ടിക്കര എന്നിവര്‍ നേതൃത്വം നല്‍കി.