ആലുവയില്‍ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

Advertisement

Advertisement

ആലുവ എടത്തലയില്‍ ചുഴലിക്കാറ്റ്. നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തല കീഴായി മറിഞ്ഞു. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. സ്ഥലത്തെ കേബിള്‍ കണക്ഷനും തകരാറിലായി.