വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനെയും പ്രതിയാക്കി പോലീസില്‍ പരാതി നല്‍കി അനില്‍ അക്കര എംഎല്‍എ. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടി രൂപയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അനില്‍ അക്കര പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രി, മന്ത്രി എ സി മൊയ്തീന്‍, ലൈഫ് മിഷന്‍ സിഇഒ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്നാണ് എംഎല്‍എയുടെ ആവശ്യം. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലാണ് അനില്‍ അക്കര പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.