കനത്ത മഴയില്‍ വീടിന്റെ ഒരു വശം തകര്‍ന്നു വീണു. വേലൂര്‍ വെങ്ങിലശ്ശേരി 12 വാര്‍ഡില്‍ മണിമലര്‍ക്കാവ് ക്ഷേത്രപരിസരത്ത് താമസിക്കുന്ന മാലകത്ത് പുത്തന്‍പുരയ്ക്കല്‍ വാസുവിന്റെ വീടാണ് രാത്രി പെയ്ത മഴയില്‍ തകര്‍ന്നു വീണത്. ഇനിയും മഴ തുടര്‍ന്നാല്‍ ബാക്കി ഭാഗങ്ങള്‍ കൂടി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വീട്ടുകാര്‍ പരിഭ്രാന്തിയില്‍ ആണ്.