മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സിരീയല്‍ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ ഷൂട്ടിങ്ങ് നടക്കുന്ന ചാക്കോയും മേരിയും എന്ന സീരിയിലിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും ഉള്‍പ്പെടെ 25 പേര്‍ ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയിലെ 2 ഗസ്റ്റ്ഹൗസുകളിലായി ക്വാറന്റൈയിനില്‍ കഴിയുകയാണ്.