എറണാംകുളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി മരിച്ചു.തിരുവത്ര ബേബിറോഡ് കൊപ്പര വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഫസലു (40)ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം.തലയ്ക്ക് സാരമായി പരിക്കേറ്റ ഫസലു സ്വകാര്യാശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് മരണം സംഭവിച്ചത്.ഖബറടക്കം പിന്നീട്.