കുന്നംകുളത്ത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍;ഒഴിവാക്കിയവയില്‍ കാട്ടകാമ്പാല്‍,ചൊവ്വന്നൂര്‍,കുന്നംകുളം എന്നിവിടങ്ങളിലെ വാര്‍ഡുകള്‍

Advertisement

Advertisement

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 20 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: കുന്നംകുളം നഗരസഭ 13ാം ഡിവിഷൻ (പുത്തനങ്ങാടി പ്രദേശത്തെ ചേനോത്ത് കുമാരന്റെ വീടുമുതൽ പനയ്ക്കൽ ചേറുകുട്ടിയുടെ വീടുവരെ), 14ാം ഡിവിഷൻ (കല്ല്യാട്ട് കുറുപ്പ് റോഡുമുതൽ തൈക്കാട്ടിൽ ശ്രീദേവി വാട്ടർ ടാങ്കിനുസമീപം വരെ), ആളൂർ ഗ്രാമപഞ്ചായത്ത് 22ാം വാർഡ് (ആർ എം എച്ച് സ്‌കൂൾ, കുണ്ടുപാടം റോഡ് ജംഗ്ഷൻ, സെൻറ് ആൻറണീസ് കുരിശുപള്ളി, താഴേക്കാട് കിണർ സ്റ്റോപ്പ് റോഡ്, തെസ്‌കർ കമ്പനി, അന്തിക്കൽ പീടിക പരിസരം റോഡ്, ആളൂർ കനാൽപാലം, മാളക്കാരൻ സ്റ്റോപ്പ് ഉൾപ്പെടുന്ന പ്രദേശം), തൃക്കൂർ ഗ്രാമപഞ്ചായത്ത് 9ാം വാർഡ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് (അവിട്ടപ്പിള്ളി ഗോഡൗൺവഴി കിഴക്കുവശവും, തെക്ക് കനാൽപാലം താഴെ വാർഡ് അതിർത്തിയും കിൽവ് റോഡ് പടിഞ്ഞാറുഭാഗവും ഉൾപ്പെടുന്ന പ്രദേശം), വലപ്പാട് ഗ്രാമപഞ്ചായത്ത് 6ാം വാർഡ് (വെന്നിക്കൽ അമ്പലം റോഡിന് തെക്കുവശംമുതൽ എൻ എച്ചിന്റെ കിഴക്കുഭാഗം ആനവിഴുങ്ങി ത്രീസ്റ്റാർ എ കെ ജി റോഡിന്റെ വടക്കുവശംമുതൽ യൂണിറ്റി റോഡിന്റെ പടിഞ്ഞാറുഭാഗം വരെ)

കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി. തോളൂർ ഗ്രാമപഞ്ചായത്ത് 13ാം വാർഡ്, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 8ാം വാർഡ്, തൃക്കൂർ ഗ്രാമപഞ്ചായത്ത് 7ാം വാർഡ്, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് 2, 12, 13 വാർഡുകൾ, കുന്ദംകുളം നഗരസഭ 17-ാം ഡിവിഷൻ, നെന്മണിക്കര ഗ്രാമപഞ്ചായത്ത് 6, 7 വാർഡുകൾ (പാഴായി ജംഗ്ഷൻ).