ശ്വാസതടസ്സത്തെ തുടര്‍ന്ന് മരണപ്പെട്ട 70 കാരന് കോവിഡ് പോസിറ്റിവ്.

Advertisement

Advertisement

പുന്നയൂര്‍ക്കുളം പരൂര്‍ പള്ളത്തയില്‍ 70 വയസ്സുള്ള കുഞ്ഞുമോനാണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച്ച രാത്രി 9.30 ന് പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് നടന്ന ടെസ്റ്റിലാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. മേഖലയിലെ ആദ്യത്തെ കോവിഡ് മരണമാണ്. താഹിറയാണ് ഭാര്യ, ഷെബീര്‍, ഫെമീന, റമീന എന്നിവര്‍ മക്കളാണ്.