ശ്രീ നാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി മൂന്നാം സമാധി ദിനത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി

Advertisement

Advertisement

സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം മനസും വികസിപ്പിക്കണമെന്ന് സന്ദേശം നല്‍കിയ ഗുരുശ്രേഷ്ഠനാണ് ശ്രീരായണ ഗുരുദേവനെന്ന് തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍. ശ്രീ നാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി മൂന്നാം സമാധി ദിനത്തോടനുബന്ധിച്ച് ഒ.ബി.സി കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണം ചിറക്കല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ബി.സി കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം പ്രസിഡന്റ് ബിജു കണ്ടംമ്പുള്ളി അധ്യക്ഷത വഹിച്ചു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എസ് മണികണ്ഠന്‍ മുഖ്യതിഥിയായിരുന്നു. കെ.വി. മണികണ്ഠന്‍, ശശിധരന്‍ കണ്ടംപുള്ളി, സുബ്രന്‍ പെങ്ങാമുക്ക്, കെ.കെ രവി, വാസു പെരുംതുരുത്തി, എന്‍.കെ.അബ്ദുള്‍ മജീദ്, എന്‍.എം റഫീക്, എം.എം. അലി, സ്മിത ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.