കേച്ചേരിയില്‍ ബൈക്ക് കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വീണ്ടും അപകടം. യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംത്തിട്ട സ്വദേശി കളപുരക്കല്‍ വീട്ടില്‍ മാത്യുവിന്റെ മകന്‍ ജിബിന്‍(28) കണ്ണൂര്‍ സ്വദേശി കളപുരക്കല്‍ ജോയിയുടെ മകന്‍ എബിന്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏട്ടേക്കാലിനായിരുന്നു അപകടം സംഭവിച്ചത്.കേച്ചേരിയില്‍ ബാറിന് മുമ്പിലുള്ള കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ഈ കുഴിയില്‍ വീണ് നിരവധി അപകടങ്ങളാണ് നടക്കുന്നത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.