ചൂണ്ടല്‍ പഞ്ചായത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.8 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. പതിമൂന്നാം വാര്‍ഡ് പെരുമണ്ണില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58 വയസ്സുള്ള പുരുഷന്‍, 52 വയസ്സുള്ള സ്ത്രീ, 28 വയസ്സുള്ള പുരുഷന്‍, 24 വയസ്സുള്ള സ്ത്രീ, 8 മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ക്കാണ് പതിമൂന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചത്. പത്താം വാര്‍ഡ് മഴുവഞ്ചേരിയില്‍ 40 വയസ്സുള്ള സ്ത്രീക്കും 12 വയസ്സുള്ള പെണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പതിനൊന്നാം വാര്‍ഡ് മത്തനങ്ങാടിയില്‍ 28 വയസ്സുള്ള പുരുഷന്‍, 20 വയസ്സുള്ള സ്ത്രീ എന്നിവര്‍ക്കും തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.