Advertisement

Advertisement

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പൂക്കോട് മേഖലയില്‍ ആറ് പേര്‍ക്കും നഗരത്തില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 30-ാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം പോസറ്റീവായ വീട്ടമ്മയുടെ ഭര്‍ത്താവിനും രണ്ട് വയസ്സുള്ള കുട്ടിയിലുമാണ് രോഗം കണ്ടെത്തിയത്.അഞ്ച്, 26 എന്നീ വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കും 36-ാം വാര്‍ഡില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പുത്തമ്പല്ലി 31, ചൂല്‍പ്പുറം 36 എന്നീ വാര്‍ഡുകളിലെ കണ്ടെയ്‌മെന്റ് സോണുകള്‍ ഒഴിവാക്കി. നഗരസഭ പരിധിയില്‍ നിലവില്‍ പാലുവായ് ലക്ഷം വീട് കോളനിയില്‍ മാത്രമാണ് കണ്ടെയ്‌മെന്റ് സോണുള്ളത്.