കടവല്ലൂര്‍ പഞ്ചായത്തില്‍ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8-ാം വാര്‍ഡായ ഒറ്റപ്പിലാവില്‍ 40,39,23,23,28,20 എന്നീ വയസ്സുകളിലുള്ള പുരുഷന്‍മാര്‍ക്കും, 16-ാം വാര്‍ഡായ പരുവക്കുന്നില്‍ 15 വയസ്സുള്ള പെണ്‍കുട്ടിക്കും, 19-ാം വാര്‍ഡായ കോട്ടോലില്‍ 64 വയസ്സുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒറ്റപ്പിലാവില്‍ പോസിറ്റീവ് ആയ 4 പേരുടെ ഉറവിടം അവ്യക്തമാണ്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.