കണ്ടാണശ്ശേരി പഞ്ചായത്തില്‍ തിങ്കളാഴ്ച്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള നാലാം വാര്‍ഡിലുള്ള 29 വയസ്സുള്ള പുരുഷന്‍, 21 വയസ്സുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.