തൃശ്ശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍:-കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടര്‍ സെപ്റ്റംബര്‍ 21 തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ 44-ാം ഡിവിഷന്‍ (ചീനിക്കല്‍ റോഡ്, സ്നേഹ അംഗന്‍വാടി വഴി, കൊമ്പന്‍ റോഡ്, വിന്റര്‍ഗ്രീന്‍ റോഡ്, ദുര്‍ഗാദേവി ക്ഷേത്രം റോഡ്, തെക്കുമുറി എന്നിവ ഉള്‍പ്പെടുന്ന പ്രദേശം), ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് (തിരുമംഗലം).
താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ചേലക്കര ഗ്രാമപഞ്ചായത്ത് 13, 14, 17 വാര്‍ഡുകള്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ 40-ാം ഡിവിഷന്‍, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 5, 6 വാര്‍ഡുകള്‍, അന്തിക്കാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, ഗുരുവായൂര്‍ നഗരസഭ 31, 36 ഡിവിഷനുകള്‍, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് (മൈത്ര ഭാഗം വീട്ടുനമ്പര്‍ 220 മുതല്‍ 261 വരെ), കയ്പമംഗലം ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്. നേരത്തെ പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.