സംസ്ഥാനത്തെ പോലീസ് ട്രെയിനികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം. നിലവില്‍ വിവിധ ക്യാംപുകളിലെ നൂറോളം പേര്‍ക്ക് വൈറസ് ബാധയുണ്ടായതായാണ് സൂചന. 30 താഴെ പ്രായമുള്ളവരാണ് ക്യാംപുകളില്‍. കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ പരിശീലനം മാറ്റി വയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നേരത്തെ സ്വന്തം ജില്ലകളില്‍ ട്രെയിനികള്‍ക്ക് പരിശീലനത്തിന് അവസരം നല്‍കിയിരുന്നു. ഇടയ്ക്ക് അവധിയില്‍ വീടുകളില്‍ പോകാനും സാധിച്ചിരുന്നു. ഇപ്പോള്‍ തെക്കന്‍ ജില്ലകളില്‍ ഉള്ളവരെ വടക്കും അവിടെയുള്ളവരെ തെക്കന്‍ ജില്ലകളിലുമാണ് പരീശീലനത്തിന് അയച്ചിട്ടുള്ളത്. പരിശീലന ക്യാംപുകളില്‍ ഒരിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. കൂട്ടമായാണ് താമസസൗകര്യം. പൊതു ശുചിമുറിയാണ്. വലിയ ടാങ്കുകളില്‍ ഒരുമിച്ചാണ് കുളി. ഭക്ഷണം നല്‍കുന്നതും ഒരുമിച്ച് ഇരുത്തി. ക്യാംപുകളില്‍ കോവിഡ് പടരുന്നതിന്റെ ആശങ്കയിലാണ് ഇവരുടെ രക്ഷിതാക്കളും.