കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം.

Advertisement

Advertisement

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. അതിനിടയിലാണ് സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നത്. സെപ്റ്റംബര്‍ 19 വരെയുള്ള കണക്ക് പ്രകാരം കേരളത്തിലെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 9.1 ശതമാനമാണ്. ദേശീയ തലത്തില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 8.7 ശതമാനവും. എന്നാല്‍, നേരത്തെ ജൂണ്‍ ഒന്ന് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസിറ്റിവിറ്റി റേറ്റ് 7.4 ശതമാനം ആയിരുന്നപ്പോള്‍ കേരളത്തിലേത് 1.6 ശതമാനം മാത്രമായിരുന്നു. ജൂലൈ 25 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദേശീയ ശരാശരി 11ലേക്ക് ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 5.6 ശതമാനമായി. നിലവില്‍ പോസിറ്റിവിറ്റി റേറ്റില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഒക്ടോബര്‍ ആകുമ്പോഴേക്കും കേരളത്തില്‍ ദിനംപ്രതി 7,000 ത്തിനടുത്ത് കോവിഡ് രോഗികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൂടി കോവിഡ് വ്യാപനം അതിരൂക്ഷമായേക്കാമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, രോഗവ്യാപന തോത് ഉയരുമ്പോാഴും ചികിത്സയും മറ്റ് കാര്യങ്ങളും കൃത്യമായി കൊണ്ടുപോകാന്‍ സാധിക്കുന്നതായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.