കേന്ദ്ര മന്ത്രി വി മുരളീധരന്‍ രാജിവെക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് ഡി വൈ എഫ് ഐ ചാലിശ്ശേരി മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

Advertisement

Advertisement

സ്വര്‍ണ്ണ കള്ളക്കടത്തില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാവുകയും, കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍ രാജിവെക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് ഡി വൈ എഫ് ഐ ചാലിശ്ശേരി മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. ചാലിശ്ശേരി മെയിന്‍ റോഡ് സെന്ററില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയെറ്റ് അംഗം വി എസ് ശിവാസ് സംസാരിച്ചു. എ റഷീദ് സ്വാഗതവും മണികണ്ഠന്‍ നന്ദിയും പറഞ്ഞു.