വിവിധ പാര്‍ട്ടികളില്‍ നിന്ന് മുസ്ലിം ലീഗിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി.

Advertisement

Advertisement

വിവിധ പാര്‍ട്ടികളില്‍ നിന്ന് മുസ്ലിം ലീഗിലേക്ക് വന്നവര്‍ക്ക് പുന്നയൂര്‍ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തെക്കേ പുന്നയൂര്‍ ആറാം വാര്‍ഡില്‍ നിന്നാണ് പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിലേക്ക് ചേര്‍ന്നത്. സ്വീകരണ യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ബുഷറ ഷംസുദ്ദീന്‍, റാസല്‍ ഖൈമ കെ.എം.സി.സി ജില്ല പ്രസിഡണ്ട് അബു പുന്നയൂര്‍, എം.ടി ഹസ്സന്‍ എന്നിവര്‍ മെമ്പര്‍ഷിപ്പ് നല്‍കി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.അബ്ദുല്‍ സലാം, ട്രഷറര്‍ സി.മുഹമ്മദലി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം സി അഷ്റഫ്, അബുദാബി കെ.എം.സി.സി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത്, എന്നിവര്‍ പങ്കെടുത്തു.