കേച്ചേരിയില്‍ യൂത്ത് ലീഗ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സ്വര്‍ണ്ണ കള്ളക്കടത്ത് – മയക്ക് മരുന്ന് മാഫിയകളുടെ താവളമായി മാറിയ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ മുസ്ലീം യൂത്ത് ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മറ്റി കേച്ചേരിയില്‍ ജനകീയ പ്രതിഷേധയോഗവും പ്രകടനവും നടത്തി. പ്രതിഷേധ യോഗം മുസ്ലീം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എ.സാദിഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഹീംകേച്ചേരി അധ്യക്ഷനായി. യൂത്ത് ലീഗ് മണലൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ എ.എ സിറാജുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി. കുവൈറ്റ് കെ.എം സി.സി മണലൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.എ.അനസ്, ചൂണ്ടല്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റിസ്വാന്‍ ഫിറോസ്, ആഷിക്ക്, റിഷാദ്, റാഷി, ജബ്ബാര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. മുസ്ലീം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് ഭാരവാഹിളായ ടി.എം.സലിം, വി.യു മുസ്തഫ, ആര്‍.എം സുധീര്‍ എന്നിവര്‍ പ്രതിഷേധയോഗത്തില്‍ സംസാരിച്ചു.