കാര്‍ ഫ്രീ ഡേ യോടനുബന്ധിച്ച് സൈക്കിളില്‍ ബോധവല്‍ക്കരണ സന്ദേശ യാത്ര നടത്തി.

Advertisement

Advertisement

കാര്‍ ഫ്രീ ഡേ യോടനുബന്ധിച്ച് വേലൂരിലെ സൈക്കിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൈക്കിളില്‍ ബോധവല്‍ക്കരണ സന്ദേശ യാത്ര നടത്തി. കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൈക്കിള്‍ സവാരിയും റിപ്പയറിങ്ങും പരിശീലിപ്പിക്കാന്‍ വേലൂരില്‍ 3 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് സൈക്കിള്‍ കൂട്ടായ്മ. ഫ്രീഡം സൈക്ലിങ്ങ് ഫോഴ്‌സ് എന്ന പേര് നല്‍കിയുള്ള കൂട്ടായ്മയില്‍ ഇപ്പോള്‍ 32 അംഗങ്ങളാണുള്ളത്. ചെലവ് കുറഞ്ഞ യാത്രാമാര്‍ഗം കാര്‍ബണ്‍ രഹിത അന്തരീക്ഷം, ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഊര്‍ജ സംരക്ഷണ സന്ദേശ പ്രചാരകനും കെ .എസ് . ഇ. ബി. ജീവനക്കാരനുമായ സി. ഡി ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ കൂട്ടായ്മക്ക് രൂപം നല്‍കിയത്. ദിവസവും രാവിലെ 5 മണി മുതല്‍ 7 മണി വരെ വേലൂരിലെ പ്രധാന റോഡുകളിലും സ്‌കൂള്‍ മൈതാനത്തുമാണ് സൗജന്യമായ സൈക്കിള്‍ സവാരി പരിശീലനം നടത്തുന്നത്.