സംസ്ഥാനത്ത് റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ ബുധനാഴ്ച്ച മുതല്‍ ശുചീകരണ നടപടികളിലേക്ക്. വിവിധ പ്രദേശങ്ങളിലെ റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതോടെയാണ് ശുചീകരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കാന്‍ തുടക്കമായത്. ഗോഡൗണുകളില്‍ ഒമ്പത് മാസത്തിലേറെ കെട്ടികിടക്കുന്ന ഭക്ഷ്യ ധാന്യങ്ങളാണ് ശുചീകരിക്കുന്നത്. കിലോക്ക് 6.5 രൂപ നിരക്കില്‍ രണ്ട് എംപാനല്‍ മില്ലുകാര്‍ക്കാണ് സര്‍ക്കാര്‍ ശുചീകരണ കരാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ സൂക്ഷിച്ചവയില്‍ 2480 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ഉപയോഗശൂന്യമായി കണ്ടെത്തിയിരുന്നു. ഇതില്‍ 155 ലോഡ് അരിയും 55 ലോഡ് ഗോതമ്പുമടക്കം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായിരുന്നു. ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതാണ് നശിക്കാന്‍ കാരണമെന്നും സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്ന ഗോഡൗണുകള്‍ മാറ്റം വരുത്താതെ വാടകക്ക് എടുത്തതാണ് സ്ഥിതി ഇത്തരത്തിലാക്കിയതെന്നും ആക്ഷേപമുണ്ട്.