Advertisement

Advertisement

കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. നഗരസഭ മുന്‍ പ്രതിപക്ഷനേതാവ് കെ.പി.എ.റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാലന്‍ വാറണാട്ട് അദ്ധ്യക്ഷതവഹിച്ചു. ശശി വാറനാട്ട്, ഒ.കെ.ആര്‍.മണികണ്ഠന്‍, കെ.പി.ഉദയന്‍, അരവിന്ദന്‍ പല്ലത്ത്, ശിവന്‍ പാലിയത്ത്, വി.കെ. സുജിത്ത്, പി.ഐ. ലാസര്‍, നിഖില്‍ ജ കൃഷ്ണന്‍, ടി.വി.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.