സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായര്‍ക്ക് ജാമ്യം

Advertisement

Advertisement

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസെടുത്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസ് ഉള്ളതിനാല്‍ ഫലത്തില്‍ ഇവര്‍ക്ക് പുറത്തിറങ്ങാനാവില്ല. അതേസമയം, കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.