കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മരത്തംകോട് സ്വദേശിനിയായ യുവതി മരിച്ചു

Advertisement

Advertisement

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാന്‍സര്‍ രോഗിയായ യുവതി മരിച്ചു.കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് പുതിയ മാത്തൂര്‍ പൂത്തോട് ദിനേശന്റെ ഭാര്യ റിജി(35)യാണ് മരിച്ചത്. ആറ് മാസം മുന്‍പാണ് ഇവര്‍ക്ക് ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചത് കണ്ടെത്തിയത്.തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്തംബര്‍ മൂന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.പിന്നീട് പരിശോധനയില്‍ നെഗറ്റീവായതായി കണ്ടെത്തിയെങ്കിലും ശ്വാസതടസം ഉള്ളതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണം സംഭവിച്ചു.12 വയസ്സുകാരന്‍ ദില്‍ജിത്ത് മകനാണ്.സംസ്‌കാരം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം മരത്തംകോട് എ.കെ.ജി നഗറിലെ പഞ്ചായത്ത് ശ്മശാനത്തില്‍ നടത്തി.യൂത്ത് കോഡിനേറ്റര്‍ അനുഷ് സി.മോഹനന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരാണ് സംസ്‌കാരം നടത്തിയത്.പഞ്ചായത്ത് മെമ്പര്‍മാരായ ഷുക്കൂര്‍ പന്നിത്തടം, കെ.കെ. മണി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കെ.എഫ്.ബാബു, ടി.എ.ചന്ദ്രന്‍ സന്നിഹിതരായിരുന്നു.