Advertisement

Advertisement

നടി സെറീന വഹാബിനെ കോവിഡ് ബാധയെ തുടര്‍ന്ന് മുംബൈ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സെറീനയ്ക്ക് സന്ധികളില്‍ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തില്‍ ഓക്‌സിജന്റെ അളവും കുറവായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട സെറീന ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. കൊവിഡ് ചികിത്സ തുടരുന്നുണ്ട്.