സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ലൈഫ് പദ്ധതി ക്രമക്കേട് ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിജിലന്‍സിനാണ് അന്വേഷണ ചുമതല. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെ ആരോപിച്ചിരുന്നു.