Advertisement

Advertisement

മറ്റുസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റൈനില്‍ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തില്‍ എത്തിയതിന്റെ ഏഴാം നാള്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. എങ്കിലും തുടര്‍ന്നുള്ള ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയുന്നതാണ് അഭികാമ്യമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഏഴുദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവര്‍ ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റുമായി ഏതാനുംദിവസത്തേക്ക് എത്തുന്നവര്‍ക്ക് മടക്കയാത്രാ ടിക്കറ്റ് ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ വേണ്ടെന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്.