രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 83,347 പേര്‍ക്ക്.

Advertisement

Advertisement

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 83,347 പേര്‍ക്ക്. ഇന്നലെ മാത്രം 1,085 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 56 ലക്ഷം പിന്നിട്ടു. ഇതില്‍ 45.87 ലക്ഷം പേരും രോഗമുക്തി നേടി. നിലവില്‍ 9.68 ലക്ഷം ജനങ്ങള്‍ മാത്രമാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 90,020 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ 9.53 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 6.62 കോടി സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.