അഴീക്കോടന്‍ രാഘവന്‍; രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

Advertisement

Advertisement

സി.പി.ഐ.എം. ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റി ഏ.കെ.ജി. ഭവനില്‍ കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം എം.ബി. പ്രവീണ്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു. ലോക്കല്‍ സെക്രട്ടറി ടി.പി.റാഫേല്‍, വത്സന്‍ പാറന്നൂര്‍, എം.കെ.ആന്റണി,രേഖ സുനില്‍, സി.ഡി.വാസുദേവന്‍, എം.പീതാംബരന്‍, ടി.എ. ഫൈസല്‍, രമേഷ് ചൂണ്ടല്‍, സി.എ.ഗോപി, പി.സി.രതീഷ്, പി.കെ.സുഗതന്‍, രാജേഷ് വെട്ടുക്കാട്, ബാലകൃഷ്ണന്‍ പയ്യൂര്‍, ബ്രാഞ്ച് സെക്രട്ടറി കെ.എം. മധു, ബ്രാഞ്ച് അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.