വടക്കേക്കാട് അക്ഷര കോളേജില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.

Advertisement

Advertisement

പാരലല്‍ കോളേജ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമരത്തിന്റെ ഭാഗമായി വടക്കേക്കാട് അക്ഷര കോളേജില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര സംഭാവന ചെയ്യുന്ന പാരലല്‍ കോളേജുകളെ സംരക്ഷിക്കുക, പതിനായിരക്കണക്കിന് അധ്യാപകരുടെ തൊഴില്‍ സംരക്ഷിക്കുക, വിദ്യാഭ്യാസ തുല്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ച് അധ്യാപകര്‍ അവരുടെ വീടുകളില്‍ വച്ചാണ് ധര്‍ണയില്‍ അണിചേര്‍ന്നത്. കോളേജ് പ്രിന്‍സിപ്പല്‍ സി രാജന്‍ മാസ്റ്റര്‍, ഓഫീസ് ഇന്‍ചാര്‍ജ് ആതിര ടീച്ചര്‍, അപ്പു മാസ്റ്റര്‍, ഫൈസല്‍ മാസ്റ്റര്‍, ഹീര ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.