സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രി കെ ടി .ജലീലും മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണം എന്നാവശ്യപ്പെട്ട് കെ പി സി സി ന്യൂനപക്ഷ വകുപ്പ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചുങ്കം സെന്ററില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. വേലൂര്‍ മണ്ഡലം കോണ്‍ഗ്രസ് (ഐ) പ്രസിഡണ്ട് രവീന്ദ്രന്‍ അമ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ ഫ്രാന്‍സിസ് എ പി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വകുപ്പ് ജില്ലാ കണ്‍വീനര്‍ ബെന്നിഎ എ പ്രതിഷേധ അഗ്‌നി തെളിയിച്ചു. കോണ്‍ഗ്രസ് (ഐ) ബ്ലോക്ക് സെക്രട്ടറി പി പി യേശുദാസ് ,ബ്ലോക്ക് മെമ്പര്‍ കുരിയാക്കോസ് ജോണ്‍, സേവ്യാര്‍ ഒ വി , സി ഡി . സൈമണ്‍ എന്നിവര്‍ സംസാരിച്ചു.