മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ഓർമ്മകളിൽ കുന്നംകുളം

Advertisement

Advertisement

മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ഓർമ്മകളിൽ കുന്നംകുളം. മർത്തോമ്മ സഭയുടെ ഇടയ ശ്രേഷ്ഠനായിരുന്ന ക്രിസോസ്റ്റം തിരുമേനി കുന്നംകുളവുമായി എന്നും വൈകാരികമായ ഒരു അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു.മർത്തോമ്മ സഭയുടെ കുന്നംകുളം ആർത്താറ്റുള്ള ദേവാലയത്തിലും, സമീപ പ്രദേശങ്ങളിലെ ദേവാലയങ്ങളിലും, സഭയുടെ തലവനായിരിക്കുമ്പോഴും, അല്ലാത്തപ്പോഴും നിരവധി തവണയാണ് സന്ദർശനം നടത്തിയിട്ടുള്ളത്. മാർ ക്രിസോസ്റ്റം കുന്നംകുളത്ത് എത്തുമ്പോഴെല്ലാം. സഭ വിത്യാസമോ, ജാതി വിത്യാസമോ ഇല്ലാതെ നിരവധി പേരാണ് അദ്ദേഹത്തെ കാണാനും, പ്രാർത്ഥന സഹായം ആവശ്യപ്പെട്ടും എത്തിയിരുന്നത്. വരുന്നവരോട് എല്ലാം വലിപ്പ ചെറുപ്പമില്ലാതെ ഇടപ്പെടാനും ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞിരുന്നു.ഓരോ തവണ വരുമ്പോഴും ഇവിടെയുള്ളവരുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചാണ് അദ്ദേഹം മടങ്ങിയിരുന്നത്. കുന്നംകുളത്തെ പത്രപ്രവർത്തകരുമായും ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു ക്രിസോസ്റ്റം തിരുമേനി. വൈദിക മന്ദിരത്തിൽ പത്രക്കാരുമായി സംസാരിക്കാൻ സമയം കണ്ടെത്തുകയും ഒരോരുത്തരെയും വ്യക്തിപരമായി പരിചയപ്പെടാനും താൽപ്പര്യം പ്രകടപ്പിച്ചിരുന്നു അദ്ദേഹം. തിരുമേനിയുടെ നൂറാം പിറന്നാൾ ആഘോഷം മർത്തോമ്മ സഭയുടെയും, മറ്റ് ക്രൈസ്തവ സമൂഹങ്ങളുടെയും, കുന്നംകുളത്തിന്റെ പൊതു സമൂഹത്തിന്റെയും നേതൃത്വത്തിൽ ആഘോഷിച്ചിരുന്നു. 2017 നവംബർ മാസം 26 ന് കുന്നംകുളത്ത് നടന്ന ജൻമ ശതാബ്ദി ആഘോഷങ്ങൾ ഒരൊറ്റ മനസ്സോടെയാണ് കുന്നംകുളത്തുകാർ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം പിറന്നാൾ ആഘോഷിച്ചത്. മന്ത്രിമാർ, വിവിധ സഭകളിലെ മെത്രാപ്പോലീത്തമാർ, ജനപ്രതിനിധികൾ, സാംസ്കാരിക നായകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ജൻമദിനാഘോഷത്തിൽ പങ്കെടുത്തത് അദ്ദേഹത്തിനോടുള്ള ആദരവിന്റെ കൂടി ഭാഗമായിരുന്നു.സിസിടിവിയുടെ നേതൃത്വത്തിലും  മെത്രാപോലിത്തയെ ആദരിച്ചിരുന്നു.
ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട ജീവിതത്തിന് തിരശ്ശീല വീഴ്ത്തി യുഗപുരുഷനായ മാർ ക്രിസോസ്റ്റം തിരുമേനി വിട വാങ്ങുമ്പോൾ, സൗഹൃദം പങ്കുവെയ്ക്കാൻ ഇനി ചിരിയുടെ വലിയ മെത്രാപ്പോലീത്തയില്ലെന്നത് നാടിന് നൊമ്പരം കലര്‍ന്ന വലിയ ശൂന്യതയാണ് മാറുകയാണ്.