അവരെ കൈവിടരുത്. കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Advertisement

Advertisement

 

കൊവിഡ് വൈറസ് അനാഥരാക്കിയ കുട്ടികളുടെയും പകര്‍ച്ചവ്യാധിമൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടേയും സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അനാഥരാക്കപ്പെട്ടവര്‍ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.ഇന്നത്തെ സാഹചര്യത്തില്‍ കൊവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ അനാഥരാകാനുള്ള സാധ്യതയുണ്ടെന്നും ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ സംവിധാനങ്ങള്‍ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.