കോവിഡ് വ്യാപന ഭീതി; കലാമണ്ഡലം ക്യാമ്പസ് അടച്ചു.

Advertisement

Advertisement

കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കലാമണ്ഡലം ക്യാമ്പസ് അടച്ചു. കോവിഡ് വ്യാപന ഭീതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും ഈ മാസം 20 ാം തിയ്യതി വൈകുന്നേരത്തിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിഞ്ഞു പോകേണ്ടതാണെന്നും, മുന്‍ വര്‍ഷങ്ങളിലെ പോലെ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും എന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു. ഈ മാസം നടത്താനിരുന്ന അരങ്ങേറ്റം തുടങ്ങിയവ എന്നിവ യഥാസമയത്ത് നടക്കും. അധ്യാപകര്‍ക്ക് അവധി ബാധകമല്ല.