ഗുരുവായൂരില്‍ ദര്‍ശനത്തിനടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ദേവസ്വം. പ്രതിദിനം മൂവായിരം പേര്‍ക്ക് മാത്രം ദര്‍ശനാനുമതി. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കാകും ഈ അനുമതി. വിവാഹസംഘത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പങ്കെടുക്കാം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുഞ്ഞുങ്ങളുടെ ചോറുണ്‍ നിര്‍ത്തിവെച്ചു. ശീട്ടാക്കിയവര്‍ക്ക് ചോറൂണ്‍ പ്രസാദ കിറ്റ് നല്‍കും. കിറ്റ് വാങ്ങാന്‍ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണം. മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തിലെ കലാപരിപാടികള്‍ മാറ്റിവെച്ചു. പ്രസാദ ഊട്ട് ഉണ്ടാകില്ല. പകരം 500 പേര്‍ക്ക് പ്രഭാത ഭക്ഷണവും 1000 പേര്‍ക്ക് ഉച്ചഭക്ഷണവും പാഴ്‌സല്‍ ആയി നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുലാഭാരം നടത്താന്‍ ഭക്തര്‍ക്ക് അവസരം ഒരുക്കും.