ട്രെയിനില്‍ നിന്ന് പുഴയില്‍ വീണയാളെ രക്ഷപ്പെടുത്തി

Advertisement

Advertisement

കോട്ടയം സ്വദേശിയെ ട്രെയിനില്‍ നിന്ന് പുഴയില്‍ വീണ നിലയില്‍ കണ്ടെത്തി. കോട്ടയം കുമ്പടി തോട്ടക്കാട് സ്വദേശി കുരുവിള ഫിലിപ്പോസ് (47) ആണ് വീണത്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിനു മുകളില്‍ വെച്ച് ഇന്നലെ വൈകുന്നേരം 6.30ന് കേരള എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്. ചെറുതുരുത്തി തീരത്ത് ക്രിക്കറ്റ് കളിച്ചിരിന്ന കുട്ടികളാണ് ഇയള്‍ പുഴയുടെ വെള്ളമുള്ള ഭാഗത്ത് വീഴുന്നതായി കണ്ടത്. വാര്‍ഡ് മെമ്പര്‍ കെ.ആര്‍.ഗിരീഷും നാട്ടുകാരും ചേര്‍ന്ന് ഇയാളെ വെള്ളത്തില്‍ നിന്ന് കരയില്‍ എത്തിച്ച് പൊലിസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.