ബാംഗ്ലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ദേശമംഗലം സ്വദേശി മരിച്ചു.

Advertisement

Advertisement

ബാംഗ്ലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ദേശമംഗലം സ്വദേശി മരിച്ചു. ദേശമംഗലം മേലേപ്പാട്ട് വീട്ടില്‍ മോഹനകൃഷ്ണന്റെയും പ്രസന്നയുടെയും മകന്‍ പ്രസാദാണ് (30) മരണപ്പെട്ടത്. ബാംഗ്ലൂരില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രസാദ്, ജോലി ആവശ്യത്തിനായി ദേശമംഗലത്തു നിന്നും ബാംഗ്ലൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. നാളെ പുതുശേരി സ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും. ഭാര്യ കീര്‍ത്തി, മകള്‍ നാലു വയസ്സുള്ള പുണ്യ, മോനിഷ ഏക സഹോദരിയാണ്.