വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡിവിഷണല്‍ മാനേജര്‍ സന്ദര്‍ശനം നടത്തി.

Advertisement

Advertisement

വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം ഡിവിഷന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സന്ദര്‍ശനം നടത്തി. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ദീര്‍ഘദൂര സര്‍വീസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് മാനേജര്‍ എം. മുകുന്ദ് സന്ദര്‍ശനം നടത്തിയത്. സ്റ്റേഷനില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്റ്റേഷന്‍ ഓഫീസറുമായി ഡിവിഷണല്‍ മാനേജര്‍ ചര്‍ച്ചനടത്തി. പ്ലാറ്റ്‌ഫോമുകളുടെ നീളം വര്‍ദ്ധിപ്പിക്കുക, ഫുട്ട്പാത്തുകളുടെ ഉയരം ക്രമീകരിക്കുക , സിഗ്‌നല്‍ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങി ക്രമീകരണങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയുമെന്ന് ഡിആര്‍എം വിലയിരുത്തി. രമ്യ ഹരിദാസ് എംപിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് നടപടികള്‍ വേഗത്തില്‍ ആയതെന്ന് ഡിആര്‍എം പറഞ്ഞു. വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് റെയില്‍വേ മിനിസ്റ്ററ്റുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഡിആര്‍എം പറഞ്ഞു. തൃശൂര്‍ അസി.എഞ്ചിനീയര്‍ ധര്‍മ്മലിംഗം, ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ കെ.ഒ രാജി, ടി വി വിമല്‍, ഡിആര്‍യുസി മെമ്പര്‍ പി.ഐ ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്. വള്ളത്തോള്‍ നഗര്‍ വികസന സമിതി അംഗം എം ഉണ്ണികൃഷ്ണന്‍, റോട്ടറി ക്ലബ്ബ് അംഗം കെ.കെ ഹരീന്ദ്രനാഥ്, പഞ്ചായത്തംഗം പി.എ. യൂസഫ് എന്നിവര്‍ ഡിവിഷണല്‍ മാനേജര്‍ക്ക് നിവേദനം നല്‍കി.