മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍, തന്റെ വൃക്ക ദാനം നല്‍കിയ വിനീത ഭാമോഷിനെ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ സമിതി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. തയ്യൂര്‍ സ്വദേശിനിയായ വിനീത സാമൂഹിക-ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. വേലൂരില്‍ നടന്ന ചടങ്ങ് സംഘടന ജില്ലാ പ്രസിഡന്റ് എ.അനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍. അനില്‍ മാസ്റ്റര്‍ അധ്യക്ഷനായി. മുന്‍ ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കര്‍ വിനീതയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍, പി.എസ്.സുനീഷ്, ജോണ്‍സണ്‍ കുറ്റിക്കാട്ട്, വേണു, ജോഷി വടക്കൂടന്‍, കെ.എല്‍. ജോളി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സാഹിത്യ പുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. എഴുത്തുകാരന്‍ ഈശ്വര്‍ദാസ്, വിശ്വനാഥന്‍ തണ്ടിലത്തിന് നല്‍കി കൊണ്ട് പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.