സംസ്ഥാന സ്‌കൂള്‍ കലോത്സവം മിമിക്രി മത്സരത്തില്‍ എ ഗ്രെയ്ഡ് സ്വന്തമാക്കി അഭിഷേക്

63 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍സെക്കന്ററി
വിഭാഗം മിമിക്രി മത്സരത്തില്‍ എ ഗ്രെയ്ഡ് സ്വന്തമാക്കി കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി അഭിഷേക്. ആദ്യമായാണ് അഭിഷേക് സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നത്. പ്രതിജ്ഞന്‍ മാസ്റ്ററാണ് അഭിഷേകിന്റെ പരിശീലകന്‍. കരിയന്നൂര്‍ വീട്ടില്‍ മണകണ്ഠന്‍ ബജിത ദമ്പതികളുടെ മകനായ അഭിഷേക് പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.

content summry; Abhishek won A grade in Mimicry Competition at State School Kolatsavam

ADVERTISEMENT