അടുപ്പുട്ടി വഴിയോട് ചേര്‍ന്നുള്ള പഴയ കെട്ടിടം പുറമ്പോക്കെന്ന് കണ്ടെത്തി.

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ അടുപ്പുട്ടി വഴിയോട് ചേര്‍ന്നുള്ള പഴയ കെട്ടിടം നില്‍ക്കുന്ന 15 സെന്റ് സ്ഥലം പുറമ്പോക്കാണെന്ന് കണ്ടെത്തി. കെട്ടിടം പൊളിച്ച് നീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യ വകുപ്പ്
അധികൃതര്‍ കുന്നംകുളം നഗരസഭ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ സീനിയര്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് 15 സെന്റ് പുറമ്പോക്ക് സ്ഥലമേറ്റെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. റവന്യൂ പുറമ്പോക്ക് പ്രകാരം കണ്ടെത്തിയ സ്ഥലമാണ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നഗരസഭ ഏറ്റെടുക്കുക. കുന്നംകുളത്ത് നഗരവികസനത്തിന്റെ ഭാഗമായി റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ ആണ് റവന്യു പുറമ്പോക്ക് സ്ഥലങ്ങള്‍ തിട്ടപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുപ്പുട്ടി വഴിയോട് ചേര്‍ന്നുള്ള കള്ളുഷാപ്പ് നില്‍ക്കുന്ന കെട്ടിടം ഉള്‍പ്പെടുന്ന 15 സെന്റ് സ്ഥലം പുറമ്പോക്കിലാണ് നില്‍ക്കുന്നതെന്ന് പ്രധാന കണ്ടെത്തല്‍ ഉണ്ടായത്. ഇത് സംബന്ധിച്ച് സ്‌കെച്ചുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഉത്തരവ് റവന്യ വകുപ്പ് അധികൃതര്‍ നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കയ്യേറി കൊണ്ട് കെട്ടിടം നിര്‍മിച്ച് ഈ സ്ഥലം നാലുപേരാണ് വാടകയ്ക്ക് നല്‍കി മാസവാടക കൈപ്പറ്റി കൊണ്ടിരിക്കുന്നത്. കടങ്ങോട് കുഴിപ്പറമ്പില്‍ ചങ്ങു എന്നയാളുടെ പേരിലുള്ള മുറിയിലാണ് ഇപ്പോള്‍ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നത് . ഇപ്പോള്‍ റോഡ് വികസനത്തിനായി റവന്യൂ വകുപ്പ് അധികൃതര്‍ നടത്തിയ ടൗണിലെ പരിശോധനയിലാണ് ഈ 15 സെന്റ് ഭൂമി കയ്യേറിയാണ് ഇവിടെ കെട്ടിടം നിര്‍മ്മിച്ചതായി കണ്ടെത്തിയിട്ടുള്ളത്.