സംവിധായകന്‍ അജയന്‍ അന്തരിച്ചു

പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അജയന്‍ അന്തരിച്ചു.വിഖ്യാത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്‌. ഡോ. സുഷമയാണ്‌ ഭാര്യ. പാര്‍വ്വതി, ലക്ഷ്‌മി എന്നിവര്‍ മക്കളാണ്‌. സംസ്‌കാരം പിന്നീട്‌.1990ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്റെ രചന എം ടി വാസുദേവന്‍ നായരുടേതാണ്‌. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഭരതന്‍, പത്‌മരാജന്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്ക്കൊപ്പം അസോസിയേറ്റ് ഡയരക്ടറായി പ്രവര്‍ത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം പ്രവര്‍ത്തിച്ചു. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.