മങ്ങാട് സെന്റ് ജോര്‍ജ്ജ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഓള്‍ കേരള കരോള്‍ ഗാന മത്സരം സംഘടിപ്പിച്ചു

മങ്ങാട് സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ കരോളുസ് കാര്‍മന്‍ എന്ന പേരില്‍ ഓള്‍ കേരള കരോള്‍ ഗാന മത്സരം സംഘടിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് പള്ളി അങ്കണത്തില്‍ നടന്ന മത്സരത്തില്‍ പത്ത് ടീമുകള്‍ പങ്കെടുത്തു. പേരകം സെന്റ് മേരീസ് ഇടവക ടീം ഒന്നാം സ്ഥാനവും, വേലൂപ്പാടം സെന്റ് ജോസഫ് ഇടവക ടീം രണ്ടാം സ്ഥാനവും, തൃശൂര്‍ വോയ്സ് ഓഫ് ഏയ്ജല്‍ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന യോഗം തൃശൂര്‍ അതിരൂപത ഗായക സംഘം ഡയറക്ടര്‍ ഫാ. ബിജു പാണേങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ഫ്രാന്‍സീസ് കൂത്തൂര്‍ അധ്യക്ഷനായി. ഫാ.സിബി ചെറുതോട്ടില്‍, കെ.ജി ബേബി, ഷോബി ജോണ്‍ എന്നിവര്‍ മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി. ട്രസ്റ്റി ജോസ് മണ്ടുംപാല്‍, എന്‍.ജെ.ഡേമി എന്നിവര്‍ സംസാരിച്ചു. ഷോണ്‍ തോമസ്, റോബിന്‍ തോമസ്, ജുവല്‍ മരിയ, ഏയ്ജല്‍ റോസ്, പി.ജെ. നിമ്മി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT